കേരളം

kerala

ETV Bharat / international

ഇന്തോനേഷ്യയിലെ പാപ്പുവയിൽ ശക്തമായ ഭൂചലനം - പാപ്പുവ

പ്രവിശ്യാ തലസ്ഥാനമായ ജയപുരയിൽ നിന്ന് 158 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്. എന്നാൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.

Strong 6.0 quake hits Indonesia's Papua
ഇന്തോനേഷ്യയിലെ പാപ്പുവയിൽ ശക്തമായ ഭൂചലനം

By

Published : Jan 19, 2020, 6:33 AM IST

ജക്കാർത്ത: ഇന്തോനേഷ്യയുടെ കിഴക്കേ അറ്റത്തുള്ള പാപ്പുവയിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു. പ്രവിശ്യാ തലസ്ഥാനമായ ജയപുരയിൽ നിന്ന് 158 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്. എന്നാൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപസമൂഹത്തിൽപ്പെടുന്ന ഇന്തോനേഷ്യ ഭൂമിയിലെ തന്നെ ഏറ്റവും ദുരന്ത സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്.

2018 ൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയിൽ സുലവേസി ദ്വീപിലെ പാലുവിൽ 4,300ലധികം ആളുകൾ മരിക്കുകയോ കാണാതാവുകയോ ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details