കേരളം

kerala

ETV Bharat / international

റോയിറ്റേഴ്സ് മാധ്യമപ്രവർത്തകരുടെ ജാമ്യാപേക്ഷ മ്യാൻമാർ കോടതി തള്ളി

രോഹിങ്ക്യൻ വംശജർക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി.

By

Published : Apr 24, 2019, 2:53 AM IST

ഫയൽ ചിത്രം

റോഹിങ്ക്യൻ വംശജർക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തതിന് സർക്കാർ അറസ്റ്റു ചെയ്ത മാധ്യമപ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. റോയിറ്റേഴ്സ് മാധ്യമപ്രവർത്തകരായ വാ ലോൺ, ക്യാവ് സോവൂ എന്നിവരുടെ ജാമ്യാപേക്ഷയാണ് മ്യാൻമാർ കോടതി തള്ളിയത്. മ്യാൻമാറിലെ റോഹിങ്ക്യൻ വംശജരെ സൈന്യവും പൊലീസും കൊലപ്പെടുത്തുന്നുവെന്ന ലേഖനപരമ്പരകൾ പ്രസിദ്ധീകരിച്ചതിന് 2017 ഡിസംബർ 12നാണ് ഇവരെ അറസ്റ്റു ചെയ്യുന്നത്.

ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിൽ രഹസ്യ വിവരങ്ങൾ ചോർത്തിയതിന് മ്യാൻമാർ കോടതി ഇവർക്ക് ഏഴ് വർഷം ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. ഔദ്യോഗിക രഹസ്യ വിവര നിയമ പ്രകാരം ഇരുവരും കുറ്റക്കാരാണെന്ന് മ്യാൻമാറിലെ യാങ്ഗോൺ കോടതി കഴിഞ്ഞ സെപ്തംബറിലാണ് കണ്ടെത്തിയത്. ഈ വർഷം ജനുവരിയിൽ ഇരുവരും നൽകിയ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.

ABOUT THE AUTHOR

...view details