കാൻബെറ: ബ്രിട്ടീഷ് പര്യവേഷകനായ ക്യാപ്റ്റൻ ജെയിംസ് കുക്കിന്‍റെ സ്‌മാരകം നശിപ്പിക്കാൻ ശ്രമിച്ചവര്‍ക്കായി അന്വേഷണം ശക്തമാക്കി ഓസ്‌ട്രേലിയൻ പൊലീസ്. ഇതിനുമുമ്പും സിഡ്‌നിയിലെ ഹൈഡ് പാർക്കിൽ സ്ഥാപിച്ചിട്ടുള്ള കുക്കിന്‍റെ പ്രതിമയിൽ 'വംശഹത്യയിൽ അഭിമാനമില്ല' എന്ന് എഴുതിയിരുന്നു. ശേഷം ഏഴ് കിലോമീറ്റർ അകലെയുള്ള മറ്റൊരു പ്രതിമയും തകർത്തിരുന്നു. ഓസ്‌ട്രേലിയയില്‍ ഇറങ്ങിയ ആദ്യത്തെ ബ്രിട്ടീഷ് പര്യവേക്ഷകരിൽ ഒരാളായിരുന്നു ജെയിംസ് കുക്ക്. ഓസ്‌ട്രേലിയയുടെ കിഴക്കൻ തീരത്തിന്‍റെ ഭൂരിഭാഗവും രേഖപ്പെടുത്തുകയും, കോളനിവൽക്കരണത്തിന് വഴിയൊരുക്കുകയും ചെയ്‌ത പ്രധാന വ്യക്തിയാണ് ക്യാപ്റ്റൻ ജെയിംസ് കുക്ക്.
ഓസ്‌ട്രേലിയയിൽ ചരിത്രസ്‌മാരകങ്ങൾ നശിപ്പിക്കപ്പെടുന്നു; അന്വേഷണം ശക്തമാക്കി പൊലീസ് - ചരിത്രസ്‌മാരകം
സിഡ്‌നിയിലെ ഹൈഡ് പാർക്കിൽ സ്ഥാപിച്ചിട്ടുള്ള ബ്രിട്ടീഷ് പര്യവേഷകനായ ക്യാപ്റ്റൻ ജെയിംസ് കുക്കിന്‍റെ സ്‌മാരകമാണ് രണ്ടാം തവണ നശിപ്പിച്ചത്
റാൻഡ്‌വിക്കിലെ ഈ സ്‌മാരകത്തിൽ 'പരമാധികാരം' എന്ന് എഴുതിയിട്ടുണ്ട്. ഇത് തദ്ദേശീയ സ്വയം നിർണയത്തിനും ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളുടെ ഉടമസ്ഥാവകാശത്തെയും സൂചിപ്പിക്കുന്നു. പ്രതിമയെ നശിപ്പിക്കാൻ ശ്രമിച്ച ആദ്യത്തെ സംഭവത്തിൽ രണ്ട് യുവതികളെ അറസ്റ്റ് ചെയ്‌തു. കറുത്ത മുഖം മൂടി അണിഞ്ഞിരുന്ന ഇവരുടെ കയ്യിൽ നിന്നും സ്‌പ്രേ പെയിന്‍റ് കണ്ടെത്തി. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധത്തിന്‍റെ ഭാഗമായി യുകെയിലും അമേരിക്കയിലും നിരവധി ചരിത്ര സ്‌മാരകങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് അക്രമങ്ങൾ നടക്കുന്നുണ്ട്. വിൻസ്റ്റൺ ചർച്ചിലിന്‍റെ പ്രതിമ യുകെയിൽ കനത്ത സുരക്ഷയിലാണുള്ളത്.