കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ചാവേറാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാൻഡോ രാജിവച്ചു. ഇന്‍റലിജൻസ് മുന്നറിയിപ്പുണ്ടായിട്ടും ഭീകരാക്രമണം തടയാനാകാത്തതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. പ്രതിരോധ സെക്രട്ടറിയോടും പൊലീസ് മേധാവി ജനറല്‍ പുജിത് ജയസുന്ദരയോടും രാജിവയ്ക്കാൻ പ്രസിഡന്‍റ് മൈത്രിപാല സിരിസേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ശ്രീലങ്കൻ സ്ഫോടന പരമ്പര: പ്രതിരോധ സെക്രട്ടറി രാജിവച്ചു - ഭീകരാക്രമണം
ഇന്‍റലിജൻസ് മുന്നറിയിപ്പുണ്ടായിട്ടും ഭീകരാക്രമണം തടയാനാകാത്തതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിരോധ സെക്രട്ടറി രാജിവച്ചു
തന്‍റെ ഭാഗത്ത് നിന്ന് പിഴവൊന്നുമുണ്ടായിട്ടില്ലെന്നാണ് പ്രതിരോധ സെക്രട്ടറിയുടെ നിലപാട്. എന്നാല്‍ പ്രതിരോധ സെക്രട്ടറി എന്ന നിലയില്‍ താൻ തലവനായിട്ടുള്ള കുറച്ച് സ്ഥാപനങ്ങളുടെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലും ഹോട്ടലുകളിലും നടന്ന സ്ഫോടന പരമ്പരയില്‍ 253 പേരാണ് കൊല്ലപ്പെട്ടത്. ഇന്‍റലിജൻസ് മുന്നറിയിപ്പ് അവഗണിച്ചതാണ് ഇത്രയും വലിയ സ്ഫോടനത്തിന് കാരണമായതെന്ന് നേരത്തെ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു.