കൊളംബോ: സ്ഫോടനപരമ്പരകളുടെ പശ്ചാതലത്തിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശ്രീലങ്കയിൽ എല്ലാ വിധത്തിലുള്ള ബുർഖകൾക്കും മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. ഈസ്റ്റർ ദിനത്തിൽ 200ൽ അധികം പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ ബുർഖ ധരിച്ചെത്തിയ നിരവധി സ്ത്രീകൾ പങ്കെടുത്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബുർഖ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ശ്രീലങ്കയിൽ ബുർഖ നിരോധിച്ചു - സ്ഫോടനം
ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിൽ ബുർഖ ധരിച്ചെത്തിയ നിരവധി സ്ത്രീകൾ പങ്കെടുത്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പ്രതീകാത്മക ചിത്രം
ബുർഖ എന്നത് മുസ്ലീങ്ങളുടെ പരമ്പരാഗത വേഷമല്ലെന്ന് മുസ്ലീം നേതാക്കൾ അംഗീകരിച്ചിട്ടുണ്ടെന്നും അതിനാൽ ബുർഖ നിരോധിക്കുന്നതിൽ തടസ്സങ്ങളില്ലെന്നും സർക്കാർ വ്യക്തമാക്കി. ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടന പരമ്പരകളിൽ 253 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Last Updated : Apr 29, 2019, 6:26 AM IST