കേരളം

kerala

ETV Bharat / international

ലങ്കയുടെ നെഞ്ച് പിളർത്തിയ സ്ഫോടനം; പ്രതികളില്‍ സ്ത്രീകളും - srilanka

സ്ഫോടനത്തിൽ പങ്കാളികളായ ഏഴു പേരുടെ ചിത്രമാണ് പുറത്തുവിട്ടത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കും അധികൃതർ പുറത്തുവിട്ടു

ശ്രീലങ്കൻ സ്ഫോടനം

By

Published : Apr 26, 2019, 10:55 AM IST


ശ്രീലങ്കൻ സ്ഫോടന പരമ്പരയിൽ പങ്കാളികളായ ഏഴുപേരുടെ ചിത്രങ്ങൾ പുറത്ത് വിട്ട് അധികൃതർ. ഇവരെ പറ്റി വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കാനും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികളില്‍ മൂന്ന് പേർ സ്ത്രീകളാണ്.

ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടത് 253 പേരാണെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ 359 എന്ന കണക്കായിരുന്നു പുറത്ത് വന്നത്. എന്നാൽ പല പേരുകളും ഒന്നിലധികം തവണ കണക്കിൽ വന്നതാണ് ഇതിന് കാരണമെന്നും ശ്രീലങ്കൻ ആരോഗ്യ വകുപ്പ് വാർത്താ കുറിപ്പിൽ അറിയിച്ചു.

അതേസമയം ശ്രീലങ്കൻ ഇന്‍റലിജൻസ് വിഭാഗത്തെ വിമർശിച്ച് പ്രസിഡന്‍റ് മൈത്രിപാല സിരിസേന രംഗത്തെത്തി. ആഭ്യന്തര യുദ്ധത്തിന് ശേഷം ദേശീയ സുരക്ഷയിൽ വീഴ്ച ഉണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കുമെന്നും സിരിസേന വ്യക്തമാക്കി.

അതേസമയം സ്ഫോടനത്തില്‍ ചാവേറുകളായ സഹോദരന്മാരുടെ പിതാവ് ഉൾപ്പെടെ ഇത് വരെ അറസ്റ്റിലായത് 16 പേരാണ്. ചാവേറുകളുടെ പിതാവും ലങ്കയിലെ പ്രമുഖ സുഗന്ധ വ്യഞ്ജന വ്യാപാരിയുമായ മുഹമ്മദ് യൂസഫ് ഇബ്രാഹിമാണ് അറസ്റ്റിലായവരില്‍ പ്രധാനി. ഇയാളുടെ മുഴുവൻ കുടുംബാംഗങ്ങളും കസ്റ്റഡിയിലാണ്.

76 പേർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിന്‍റെ ഉത്തരവാദിത്വം ഐ എസ് ഏറ്റെടുത്തിരുന്നു. എന്നാൽ പ്രദേശിക ഭീകര സംഘടന നാഷണൽ തൗഹീദ് ജമാഅത്തെ ആണ് സ്ഫോടനത്തിന് പിന്നിലെന്നാണ് ലങ്കൻ പൊലീസ് പറയുന്നത്. സ്ഫോടനത്തെ തുടർന്ന് ശ്രീലങ്കൻ സർക്കാർ പ്രഖ്യാപിച്ച കർഫ്യൂ ഇപ്പോഴും തുടരുകയാണ്.

ABOUT THE AUTHOR

...view details