കേരളം

kerala

ETV Bharat / international

പ്രതിപക്ഷ നേതൃസ്ഥാനത്തിനായി യു.എൻ.പി യിൽ ഭിന്നത - യുഎൻ‌പി പാർട്ടി നേതാക്ക

തമിഴ് സമൂഹത്തെ പ്രതിനിധീകരിക്കുന്ന യു.എൻ.പി സഖ്യത്തിലെ ടി.എൻ.എ നേതാവ് സജിത് പ്രേമദാസയെ പ്രതിപക്ഷ നേതാവാകണമെന്ന് ടി.എൻ.എ നേതാക്കൾ

പ്രതിപക്ഷ നേതൃസ്ഥാനത്തിനായി യു.എൻ.പി യിൽ ഭിന്നത

By

Published : Nov 23, 2019, 12:08 PM IST

കൊളംബോ: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് യുണൈറ്റഡ് നാഷണൽ പാർട്ടി (യു.എൻ‌.പി) യിലെ ഭിന്നത വീണ്ടും മറ നീക്കി പുറത്തു വന്നു. തമിഴ് സമൂഹത്തെ പ്രതിനിധീകരിക്കുന്ന യു.എൻ.പി സഖ്യത്തിലെ ടി.എൻ.എ നേതാവ് സജിത് പ്രേമദാസയെ പ്രതിപക്ഷ നേതാവാകണമെന്ന ആവശ്യവുമായി ടി.എൻ.എ നേതാക്കൾ രംഗത്തെത്തി. എന്നാൽ റനില്‍ വിക്രംസിംഗെയെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് സഖ്യത്തിലെ മറ്റ് കക്ഷികളുടെ ആവശ്യം.

യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്നാണ് വിക്രമസിംഗെ രാജി വെച്ചത്. തുടർന്ന് പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് വേണ്ടിയുള്ള തർക്കത്തിലാണ് യു.എൻ‌.പി പാർട്ടി നേതാക്കൾ. പ്രേമദാസയെ പ്രതിപക്ഷ നേതാവാക്കണമെന്ന് അഭ്യർഥിച്ച് 45 പ്രതിപക്ഷ എം.പിമാർ സ്പീക്കർക്ക് കത്ത് നൽകി. അതേ സമയം യു.എൻ‌.പി ജനറൽ സെക്രട്ടറി വിക്രമസിംഗെയെ നേതാവാക്കണമെന്ന ആവശ്യവുമായി ചിലർ മുന്നോട്ട് വന്നിട്ടുണ്ട്. ശ്രീലങ്കയിലെ രാഷ്ട്രീയ പാർട്ടിയാണ് തമിഴ് നാഷണൽ അലയൻസ് (ടിഎൻഎ). ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന് ശേഷം സ്വതന്ത്ര രാഷ്ട്രമെന്ന അജണ്ഡയുമായി 2001 ഒക്ടോബറിൽ രൂപീകരിച്ചതാണ് ടിഎൻ‌എ പാർട്ടി

ABOUT THE AUTHOR

...view details