കൊളംബോ : 21 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതേടെ ശ്രീലങ്കയിലെ കൊവിഡ് കേസുകളുടെ എണ്ണം 143 ആയി. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത ദിവസമാണെന്നും അടുത്ത രണ്ട് ആഴ്‌ച ശ്രീലങ്കയിൽ നിർണായമാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ശ്രീലങ്കയിൽ ഒരു കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ഇറ്റാലിയൻ വിദേശ സഞ്ചാരികളുമായി ഇടപെട്ട 65കാരനാണ് മരിച്ചത്. ഇയാൾ പ്രമേഹ രോഗികൂടിയായിരുന്നു.
ശ്രീലങ്കയിൽ കൊവിഡ് കേസുകൾ 143 ആയി - coronavirus
അടുത്ത രണ്ട് ആഴ്‌ച ശ്രീലങ്കയിൽ നിർണായമെന്ന് ആരോഗ്യ പ്രവർത്തകർ
ശ്രീലങ്കയിൽ കൊവിഡ് കേസുകൾ 143 ആയി
ശ്രീലങ്കയിൽ 173 പേരാണ് കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നത്. അതേ സമയം കർഫ്യൂവും വിദേശികൾക്കുള്ള യാത്രാ വിലക്കും തുടരുകയാണ്. കർഫ്യു ലംഘിച്ചതിന്‍റെ പേരിൽ 7000ത്തോളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.