കൊളംബോ:കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ രണ്ടാഴ്‌ച്ചത്തേക്ക് വിമാനങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറച്ച് ശ്രീലങ്ക. വിമാനത്തിലെ യാത്രക്കാരുടെ എണ്ണം 75 ആയാണ് കുറച്ചത്. ശ്രീലങ്കൻ സിവിൽ ഏവിയേഷൻ വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വിമാനങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറച്ച് ശ്രീലങ്ക - Sri Lanka imposes travel restrictions
ശ്രീലങ്കൻ സിവിൽ ഏവിയേഷൻ വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്
വിമാനങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറച്ച് ശ്രീലങ്ക
രണ്ടാഴ്‌ച്ചയ്‌ക്ക് ശേഷം രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷം നിയന്ത്രണങ്ങളിൽ ഇളവ് വേണമോയെന്ന് തീരുമാനിക്കുമെന്നും സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു. 24 മണിക്കൂറിൽ രാജ്യത്ത് 1800 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതതരുടെ എണ്ണം 111,753 ആയി.