കൊളംബോ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലേക്കുള്ള യാത്ര നിയന്ത്രണം ജൂൺ 14 വരെ നീട്ടിയതായി ശ്രീലങ്കൻ അധികൃതർ അറിയിച്ചു. പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ നിർദേശപ്രകാരം രാജ്യവ്യാപകമായി യാത്ര നിയന്ത്രണം നീട്ടിയിട്ടുണ്ടെന്നും അതിനിടയിൽ ഇളവ് ഉണ്ടാകില്ലെന്നും ശ്രീലങ്കയിലെ ആർമി കമാൻഡറായ ജനറൽ ഷവേന്ദ്ര സിൽവ അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ശ്രീലങ്കയിലേക്കുള്ള യാത്ര നിയന്ത്രണം ജൂൺ 14 വരെ നീട്ടി
നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,527 ആണ്
ശ്രീലങ്കയിലേക്ക് രാജ്യവ്യാപകമായുള്ള യാത്രാ നിയന്ത്രണം ജൂൺ 14 വരെ നീട്ടി
ALSO READ:പുൽവാമയിൽ ബി.ജെ.പി നേതാവിനെ ഭീകരർ വെടിവച്ചുകൊന്നു
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,527 ആണ്. നിലവിൽ 20 ലക്ഷത്തോളം ആളുകൾ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. സിനോഫം വാക്‌സിനാണ് രാജ്യത്ത് നിലവിൽ നൽകുന്നത്. വാക്‌സിൻ നൽകുന്നതിൽ ഗർഭിണികൾക്കും 60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും മുൻഗണന നൽകുമെന്നും ഷവേന്ദ്ര സിൽവ അറിയിച്ചു.