കേരളം

kerala

ETV Bharat / international

ശ്രീലങ്കയിൽ കൊവിഡ് മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു - forced cremations o

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം നിർബന്ധിതമായി സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഏപ്രിലിൽ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനമാണ് പരിഷ്‌കരിച്ചത്

ശ്രീലങ്കയിൽ കൊവിഡ് മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു  ശ്രീലങ്കയിൽ കൊവിഡ് മാനദണ്ഡങ്ങൾ  കൊവിഡ് മാനദണ്ഡങ്ങൾ  കൊവിഡ്  ശ്രീലങ്ക  Sri Lanka ends forced cremations of covid victims  Sri Lanka  Sri Lanka covid  forced cremations o  നിർബന്ധിത ശവസംസ്‌കാരം
ശ്രീലങ്കയിൽ കൊവിഡ് മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു

By

Published : Feb 26, 2021, 2:44 PM IST

Updated : Feb 26, 2021, 2:58 PM IST

കൊളംബോ: അന്താരാഷ്ട്ര തലത്തിലുള്ള വിമർശനത്തെ തുടർന്ന് ശ്രീലങ്കയിൽ കൊവിഡ് മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം നിർബന്ധിതമായി സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഏപ്രിലിൽ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനമാണ് പരിഷ്‌കരിച്ചത്. ന്യൂനപക്ഷ സമുദായങ്ങളുടെ മതപരമായ അവകാശങ്ങൾ നിഷേധിച്ചു കൊണ്ടാണ് കൊവിഡ് മാനദണ്ഡത്തിന്‍റെ പേരില്‍ ശവസംസ്കാരം നടത്തുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ജലമലിനീകരണവും പകർച്ചവ്യാധിയുമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിർബന്ധിത ശവസംസ്‌കാരം നടത്തുന്നത്. ഈ നയം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ 10 മാസമായി രാജ്യത്തെ മുസ്ലീം, ക്രിസ്‌ത്യൻ വിഭാഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സന്ദർശനത്തെ തുടർന്നാണ് നിർബന്ധിത ശവസംസ്‌കാരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. നിർബന്ധിത ശവസംസ്‌കാര തീരുമാനം മാറ്റുന്നതിനായി ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടന ജനീവയിൽ അപ്പീൽ നൽകിയിരുന്നു.

Last Updated : Feb 26, 2021, 2:58 PM IST

ABOUT THE AUTHOR

...view details