കേരളം

kerala

ETV Bharat / international

ശ്രീലങ്കയിൽ സ്വാതന്ത്രദിനാഘോഷത്തിൽ ദേശീയഗാനം തമിഴിൽ ആലപിക്കില്ല - Sri Lanka drops Tamil national anthem

സ്വാതന്ത്രദിനത്തിൽ  സിംഹളയിൽ മാത്രമേ ദേശീയഗാനം ആലപിക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Sri Lankan government  Sinhala community  Sri Lanka Independence Day  Tamil national Anthem  Sri Lanka drops Tamil national anthem  ശ്രീലങ്കയിൽ സ്വാതന്ത്രദിനാഘോഷത്തിൽ ദേശിയഗാനം തമിഴിൽ ആലപിക്കില്ല
ശ്രീലങ്കയിൽ സ്വാതന്ത്രദിനാഘോഷത്തിൽ ദേശിയഗാനം തമിഴിൽ ആലപിക്കില്ല

By

Published : Feb 3, 2020, 7:19 PM IST

കൊളംബോ: ശ്രീലങ്കയിൽ 72-ാമത് സ്വാതന്ത്രദിനാഘോഷത്തിൽ ദേശീയഗാനം തമിഴിൽ ആലപിക്കില്ലെന്നും സിംഹളയിൽ മാത്രമേ ആലപിക്കൂവെന്നും ശ്രീലങ്കൻ സർക്കാർ തിങ്കളാഴ്‌ച്ച പ്രഖ്യാപിച്ചു. 2016ന് ശേഷം ആദ്യമായാണ് സിംഹളയില്‍ മാത്രം ദേശീയഗാനം ആലപിക്കാന്‍ തീരുമാനിക്കുന്നത്. തമിഴ് ന്യൂനപക്ഷ സമുദായവുമായി അനുരഞ്ജനം കൈവരിക്കുന്നതിനുള്ള മാർഗമായി 2015ലാണ് അന്നത്തെ ശ്രീലങ്കൻ സർക്കാർ തമിഴ് ദേശീയഗാനം ഉൾപ്പെടുത്താൻ തുടങ്ങിയത്. സ്വാതന്ത്രദിനത്തിൽ സിംഹളയിൽ മാത്രമേ ദേശീയഗാനം ആലപിക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. അതേസമയം ശ്രീലങ്കയുടെ ഭരണഘടന സിംഹളയിലും തമിഴിലും ദേശീയഗാനം ആലപിക്കാൻ അനുവദിക്കുന്നുണ്ട്. സ്വാതന്ത്രദിനം പോലെയുള്ള പ്രധാന ചടങ്ങുകളിൽ മാത്രമേ സിംഹള ഉപയോഗിക്കൂവെന്നും പ്രാദേശിക ചടങ്ങുകൾക്ക് തമിഴ് ദേശീയ ഗാനം അനുവദിക്കുമെന്നും ആഭ്യന്തരമന്ത്രി മഹീന്ദ സമരസിംഗ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details