കൊളംബോ:ശ്രീലങ്കയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു. 43 കാരിയായ ചൈന സ്വദേശിയിലാണ് കൊറോണ സ്ഥിരീകരിച്ചത്. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ചൈനീസ് പ്രവിശ്യയായ ഹുബെ സ്വദേശിയായ യുവതി ജനുവരി 19 നാണ് വിനോദസഞ്ചാരിയായി ശ്രീലങ്കയിലെത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ചീഫ് എപ്പിഡെമിയോളജിസ്റ്റ് സുദാത് സമരവീര പറഞ്ഞു.