കേരളം

kerala

ETV Bharat / international

മൂന്ന് മുന്നറിയിപ്പ്: അവഗണനയ്ക്ക് ലങ്ക നല്‍കിയത് ജീവന്‍റെ വില - റനില്‍ വിക്രമസിംഗെ

സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് അവസാന മുന്നറിയിപ്പ് നൽകിയതെന്നും റിപ്പോര്‍ട്ട്.

റനില്‍ വിക്രമസിംഗെ

By

Published : Apr 24, 2019, 10:44 AM IST

Updated : Apr 24, 2019, 10:58 AM IST

കൊളംബോ : ശ്രീലങ്കയിൽ തീവ്രാവാദികൾ ആക്രമണം നടത്തിയേക്കുമെന്നു ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. കൊളംബോയില്‍ ആദ്യ സ്‌ഫോടനം നടക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്. തീവ്രവാദി ആക്രമണം സംബന്ധിച്ച് മൂന്ന് മുന്നറിയിപ്പുകളാണ് ലങ്കയ്ക്ക് നല്‍കിയത്. ക്രിസ്ത്യന്‍ പള്ളികള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഇന്ത്യ നൽകിയ വിവരങ്ങള്‍ കണക്കിലെടുക്കുന്നതിൽ വീഴ്ച പറ്റിയതായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ മാധ്യമങ്ങളോട് സമ്മതിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മേല്‍ത്തട്ടില്‍ മാത്രമാണ് മുന്നറിയിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതെന്നും അത് കൈമാറുന്നതിലും നടപടി സ്വീകരിക്കുന്നതിലും പിശക് സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് പ്രധാനമന്ത്രിയെയോ കാബിനറ്റ് അംഗങ്ങളെയോ അറിയിച്ചില്ലെന്ന് വിക്രമസിംഗെ പക്ഷം ആരോപിച്ചു. സ്ഫോടന പരമ്പരയില്‍ 359 പേർ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ 39 പേർ വിദേശികളാണ്.

Last Updated : Apr 24, 2019, 10:58 AM IST

ABOUT THE AUTHOR

...view details