കൊറോണ വൈറസിന്‍റെ പുതിയ വകഭേദത്തിന് സ്‌ഫുട്‌നിക് വി വാക്‌സിൻ ഫലപ്രദമെന്ന് കിറിൽ ദിമിട്രീവ്
പുതിയ വൈറസിനെ ഇല്ലാതാക്കാൻ വാക്സിൻ നിർമാണ കമ്പനിയായ അസ്ട്രാസെനെക്കയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ദിമിട്രീവ് കൂട്ടിച്ചേർത്തു.
മോസ്‌കോ:യൂറോപ്പിൽ കാണപ്പെട്ട കൊറോണ വൈറസിന്‍റെ പുതിയ വകഭേദത്തിന് റഷ്യൻ കൊവിഡ് പ്രതിരോധ മരുന്നായ സ്‌ഫുട്‌നിക് വി വാക്‌സിൻ വളരെ ഫലപ്രദമാകുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിന്‍റെ സിഇഒ കിറിൽ ദിമിട്രീവ്. പുതിയ വൈറസിനെ ഇല്ലാതാക്കാൻ വാക്സിൻ നിർമാണ കമ്പനിയായ അസ്ട്രാസെനെക്കയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ദിമിട്രീവ് കൂട്ടിച്ചേർത്തു. ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ അസ്ട്രാസെനെക്ക പോലെയൊരു വാക്സിൻ നിർമാണ കമ്പനിയുമായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. സ്‌ഫുട്‌നിക് വി വാക്‌സിൻ 95 ശതമാനം ഫലപ്രദമാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമർ പുടിൻ അറിയിച്ചിരുന്നു.