ഉത്തരകൊറിയന്‍ രാഷ്ട്രത്തലവന്‍ കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡാമിര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. റഷ്യയുടെ കിഴക്കന്‍ മേഖലയായ വ്ലാഡിവോസ്റ്റോക് നഗരത്തിലായിരുന്നു കൂടിക്കാഴ്ച്ച. ചര്‍ച്ചകള്‍ വിജയകരമായിരുന്നെന്നും പ്യോങ്ങാങ് ആണവ പരീക്ഷണ വിഷയം പരിഹരിക്കുമെന്നും ഇരു രാജ്യങ്ങളും പറഞ്ഞു. കൊറിയന്‍ മുനമ്പിലെ സമാധാനം പുന:സ്ഥാപിക്കാന്‍ ഒറ്റക്കെട്ടായി ശ്രമിക്കുമെന്ന് വ്ളാഡാമിര്‍ പുടിനും ആണവ നിരായുധീകരണം, യുഎസ് ഉപരോധം,സാമ്പത്തിക വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചര്‍ച്ചയായെന്ന് റഷ്യയും വ്യക്തമാക്കി.
ആണവ ഉപരോധം നീക്കാന്‍ ഉത്തരകൊറിയക്ക് റഷ്യന്‍ സഹായം - കിം ജോങ് ഉന്‍
ആണവ പരീക്ഷണങ്ങള്‍ തുടരുന്നതിനിടെ ഉത്തരകൊറിയക്കു മേല്‍ ചുമത്തിയിട്ടുള്ള ഉപരോധങ്ങളില്‍ ഇളവ് വരുത്തണമെന്ന് റഷ്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
പ്രത്യേക ട്രെയിനില്‍ റഷ്യയിലെത്തിയ കിമ്മിന് വലിയ സ്വീകരണമാണ് റഷ്യ ഒരുക്കിയത്. 2011 ല്‍ കൊല്ലപ്പെട്ട കിമ്മിന്‍റെ പിതാവിന് ശേഷം ആദ്യമായാണ് ഒരു ഉത്തരകൊറിയന്‍ നേതാവ് റഷ്യയിലെത്തുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി കിം ഈ വര്‍ഷം ആദ്യം വിയറ്റ്നാമിലെ ഹനോയില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്യോങ്ങാങ്ങില്‍ ആത്യാധുനിക ആണവപരീക്ഷണം നടത്തിയെന്ന് ഉത്തരകൊറിയ അവകാശപ്പെടുകയും ചെയ്തിരുന്നു. ആണവ പരീക്ഷണങ്ങള്‍ തുടരുന്നതിനിടെ ഉത്തരകൊറിയക്കു മേല്‍ ചുമത്തിയിട്ടുള്ള ഉപരോധങ്ങളില്‍ ഇളവ് വരുത്തണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുടിനുമായുള്ള ആദ്യ കൂടിക്കാഴ്ചക്ക് കിം തയ്യാറായത്. 2011 ല്‍ ആയിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ അവസാനമായി ഉച്ചകോടി നടന്നത്.