സിയോൾ: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 735 കൊവിഡ് കേസുകൾ ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 116,661 ആയി ഉയർന്നു. ജനുവരി 7ന് ശേഷമുള്ള ഏറ്റവും ഉയർന്ന് പ്രതിദിന നിരക്കാണിത്.
ദക്ഷിണ കൊറിയയിൽ 735 പുതിയ കൊവിഡ് കേസുകൾ - ദക്ഷിണ കൊറിയയിൽ 735 പുതിയ കൊവിഡ് കേസുകൾ
പുതിയ കേസുകളിൽ 229 പേർ സിയോൾ നിവാസികളും 217 പേർ ജിയോങ്‌ജി പ്രവിശ്യയിൽ താമസിക്കുന്നവരുമാണ്.
ദക്ഷിണ കൊറിയ
പുതിയ കേസുകളിൽ 229 പേർ സിയോൾ നിവാസികളും 217 പേർ ജിയോങ്‌ജി പ്രവിശ്യയിൽ താമസിക്കുന്നവരുമാണ്. വിദേശത്ത് നിന്നെത്തിയ 20 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ, മരണസംഖ്യ 1,808 ആയി. 1.55 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. 582 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. വീണ്ടെടുക്കൽ നിരക്ക് 91.25 ശതമാനമാണ്.