സിയോൾ:ദക്ഷിണ കൊറിയയിൽ 30 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കൊറിയ സെന്‍റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഞായറാഴ്ച പ്രഖ്യാപിച്ച കണക്കനുസരിച്ച് രാജ്യത്ത് ആകെ 14,366 കൊവിഡ് കേസുകളാണ് ഉള്ളത്. 301 കൊവിഡ് മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പുതുതായി സ്ഥിരീകരിച്ച എട്ട് കേസുകൾ പ്രദേശികമാണെന്നും ബാക്കിയുള്ളവ വിദേശത്ത് നിന്ന് എത്തിയവരിലാണ് കണ്ടെത്തിയതെന്നും അധികൃതർ അറിയിച്ചു.
ദക്ഷിണ കൊറിയയിൽ 30 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - South Korea
പുതുതായി സ്ഥിരീകരിച്ച എട്ട് കേസുകൾ പ്രാദേശികമാണെന്നും ബാക്കിയുള്ളവ വിദേശത്ത് നിന്ന് എത്തിയവരിലാണ് കണ്ടെത്തിയതെന്നും അധികൃതർ അറിയിച്ചു
![ദക്ഷിണ കൊറിയയിൽ 30 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു സിയോൾ ദക്ഷിണ കൊറിയ കൊറിയ സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ 30 കൊവിഡ് കേസുകൾ South Korea Coronavirus](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8264766-534-8264766-1596346539484.jpg)
ദക്ഷിണ കൊറിയയിൽ 30 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
കഴിഞ്ഞ ദിവസങ്ങളിൽ ഇറാഖിൽ നിന്നും എത്തിയ നിർമാണത്തൊഴിലാളികളിലും റഷ്യയില്‍ നിന്ന് ദക്ഷിണ കൊറിയൻ തുറമുഖങ്ങളിലെത്തിയ ചരക്ക് കപ്പലുകളിലെ ക്രൂ അംഗങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്ന് രാജ്യത്ത് എത്തുന്നവർ രണ്ടാഴ്ച ക്വാറന്‍റൈനിൽ കഴിയണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Last Updated : Aug 2, 2020, 12:06 PM IST