എഞ്ചിന്‍ തകരാര്‍; ബോയിങ് വിമാനങ്ങള്‍ ദക്ഷിണകൊറിയ റദ്ദാക്കി - ബോയിങ് 737 എൻ ജി ആനുകാലിക വാർത്ത
ബോയിങ് 737 വിഭാഗത്തില്‍ പെട്ട ഒന്‍പത് വിമാനങ്ങളാണ് റദ്ദാക്കിയത്
ബോയിങ് 737 എൻ ജി വിമാനങ്ങളില്‍ വീണ്ടും സുരക്ഷാ പ്രശ്‌നങ്ങൾ കണ്ടെത്തി
സിയോൾ:ബോയിങ് 737 എൻജി വിമാനങ്ങളിലെ സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് ഒൻപത് വിമാനങ്ങൾ നിർത്തി വെച്ചതായി ദക്ഷിണ കൊറിയൻ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 10 വരെ, 42 വിമാനങ്ങൾ പരിശോധിച്ചെന്നും ഒൻപത് വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയെന്നും പ്രശ്നം പരിഹരിക്കാതെ സർവീസ് നടത്തില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് 150 ബോയിംഗ് 737 എൻജി വിമാനങ്ങളുടെ പരിശോധനക്ക് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ്റെ ഉത്തരവിട്ടിരുന്നു.