സിയോൾ: ദക്ഷിണ കൊറിയയിൽ 504 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 33,375 ആയി ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന കേസുകൾ 500 കടക്കുന്നത്. വീടുകൾ, ജോലിസ്ഥലങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കൂടിച്ചേരലുകളാണ് രോഗവ്യാപനത്തിന് പ്രധാന കാരണമാകുന്നതെന്ന് അധികൃതർ അറിയിച്ചു.
ദക്ഷിണ കൊറിയയിൽ 504 പേർക്ക് കൂടി കൊവിഡ് - സൗത്ത് കൊറിയ കൊവിഡ് മരണം
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 33,375 ആയി
ദക്ഷിണ കൊറിയയിൽ 504 പേർക്ക് കൂടി കൊവിഡ്
176 പുതിയ കേസുകൾ സിയോളിൽ നിന്നും 122 കേസുകൾ ജിയോങ്‌ഗി പ്രവിശ്യയിൽ നിന്നും റിപ്പോർട്ട് ചെയ്‌തു. 18 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. ആറ് പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 522 ആയി. ആകെ മരണനിരക്ക് 1.56 ശതമാനവും രോഗമുക്തി നിരക്ക് 81.95 ശതമാനവുമാണ്. 246 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 27,349 ആയി ഉയർന്നു. ജനുവരി മൂന്ന് മുതൽ 3.03 മില്യൺ പരിശോധനകൾ നടത്തി.