സിയോള്‍: ദക്ഷിണ കൊറിയയിലെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ജിയോന്‍ബുക്കില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി രാജ്യത്തെ ഭക്ഷ്യ കൃഷി മന്ത്രാലയം അറിയിച്ചു. പ്രവിശ്യയിലെ നഗരമായ ജിയോംഗപ്പിലെ ഒരു താറാവ് ഫാമിലാണ് പനി കണ്ടെത്തിയതെന്ന് മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷത്തെ ആദ്യത്തെ സംഭവമാണിത്.
ദക്ഷിണ കൊറിയയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു - സിയോള്‍
രോഗം കണ്ടെത്തിയ ഫാമിലേക്ക് ഉടന്‍ തന്നെ വിദഗ്‌ദ സംഘത്തെ അയച്ച് 19000ല്‍ അധികം വരുന്ന താറാവുകളെ കൊന്നൊടുക്കി
ഒക്ടോബര്‍ അവസാനത്തില്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പക്ഷികളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. 2018ന് ശേഷമുള്ള ആദ്യത്തെ സംഭവമായിരുന്നു ഇത്. രോഗം കണ്ടെത്തിയ ഫാമിലേക്ക് ഉടന്‍ തന്നെ വിദഗ്‌ദ സംഘത്തെ അയച്ച് 19000ല്‍ അധികം വരുന്ന താറാവുകളെ കൊന്നൊടുക്കി. ഈ ഫാമിന്‍റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ മറ്റ് ആറ് കോഴി ഫാമുകള്‍ കൂടി ഉണ്ട്.
കോഴി, കന്നുകാലി എന്നിവയുടെയും രാജ്യത്തുടനീളം ഉള്ള കോഴി ഉൽപന്നങ്ങളുടെയും വില്‍പ്പന അടുത്ത 48 മണിക്കൂര്‍ നിർത്തിവെക്കുന്നതിന് അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ജിയോംഗപ്പിലെ കോഴി ഫാമുകളില്‍ നിന്നുള്ള വില്‍പ്പന ഏഴ് ദിവസത്തേക്ക് തടഞ്ഞു. കൂടാതെ മുൻകരുതൽ നടപടിയായി രോഗം സ്ഥിരീകരിച്ച ഫാമിന്‍റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ ഫാമുകളിലെയും 392000 കോഴികളെയും താറാവുകളെയും കൊന്നൊടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായാണ് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തത്.