ദക്ഷിണ കൊറിയയിൽ 167 പേർക്ക് കൂടി കൊവിഡ് - കൊറോണ വൈറസ്
രാജ്യത്ത് ഇതുവരെ 21,177 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ദക്ഷിണ കൊറിയയിൽ 167 പേർക്ക് കൂടി കൊവിഡ്
സിയോൾ: ദക്ഷിണ കൊറിയയിൽ 24 മണിക്കൂറിൽ 167 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികൾ 21,177 ആയി. ഇതുവരെ ദക്ഷിണ കൊറിയയിൽ 334 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. സിയോളിൽ മാത്രം 4000ത്തിലധികം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. സിയോളിൽ റസ്റ്റോറന്‍റുകൾ, ബേക്കറികൾ, കോഫിഹൗസുകൾ തുടങ്ങിയവ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.