ബീജിംഗ്: കൊവിഡ് 19 രോഗം ബാധിച്ചവര്‍ക്ക് രോഗം മാറിയതിന് ശേഷവും അണുബാധ പൂര്‍ണമായും മാറാന്‍ ദിവസങ്ങള്‍ എടുക്കുമെന്ന് പഠനം. എട്ട് ദിവസം കൂടി വൈറസ് ശരീരത്തില്‍ തന്നെ ഉണ്ടാകുമെന്നാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍മാരുള്‍പ്പെട്ട സംഘമാണ് പുതിയ പഠനം നടത്തിയത്. അണുബാധയില്‍ ചികിത്സയിലുള്ള പകുതിയിലധികം പേര്‍ക്കും വൈറസ് പിന്നീടും ശരീരത്തില്‍ നില്‍ക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ രോഗ മുക്തി നേടിയതിന് ശേഷം കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ക്വാറന്‍റൈനില്‍ തുടരാനാണ് ഗവേഷകരുടെ നിര്‍ദേശം.
കൊവിഡ് 19 ഭേദമായാലും അണുബാധ പൂര്‍ണമായും മാറാന്‍ വീണ്ടും ക്വാറന്‍റൈനില്‍ തുടരണം - കൊവിഡ് 19
എട്ട് ദിവസമാണ് രോഗ മുക്തി നേടിയതിന് ശേഷവും ക്വാറന്‍റൈനില്‍ തുടരേണ്ടത്.
അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് റെസ്‌പിറേറ്ററി ആന്‍റ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ജനുവരി 28നും ഫെബ്രുവരി 9നും ഇടയില്‍ ചൈനയിലെ ബീജിംഗിലെ ജനറല്‍ ഹോസ്‌പിറ്റലിന്‍റെ ചികിത്സാ കേന്ദ്രത്തില്‍ ചികിത്സ നല്‍കി വിട്ടയച്ച കൊവിഡ് 19 രോഗികളിലാണ് ഗവേഷകര്‍ ചികിത്സ നടത്തിയത്. 35 വയസുള്ള രോഗികളിലാണ് ഗവേഷണം നടത്തിയത്.
പഠനമനുസരിച്ച് ഈ രോഗികളിൽ പ്രാഥമിക ലക്ഷണങ്ങളിൽ പനി, ചുമ, ശ്വാസനാളത്തിലെ വേദന (ആൻറിഫുഗൽജിയ), ഡിസ്പ്നിയ എന്നിവയാണ് കണ്ടെത്തിയത്. വിവിധ തരത്തിലുള്ള മരുന്നുകള്‍ നല്‍കിയാണ് ഇവരെ ചികിത്സിച്ചിരുന്നത്. രോഗലക്ഷണങ്ങളുടെ ശരാശരി ദൈർഘ്യം എട്ട് ദിവസമായിരുന്നു. രോഗലക്ഷണങ്ങൾ അവസാനിച്ചതിനുശേഷം രോഗം പടരാനുള്ള സാധ്യത ഒന്ന് മുതൽ എട്ട് ദിവസം വരെയാണ്.