പാകിസ്ഥാന്‍റെ ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറിയായി സൊഹാലി മെഹമ്മൂദിനെ നിയമിച്ചു. പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ പാക് വിദേശകാര്യ സെക്രട്ടറിയായി സൊഹാലി മെഹമ്മൂദിനെ നിയമിച്ചു
നിലവിലെ വിദേശകാര്യ സെക്രട്ടറി തെമിന ജനുജ ഏപ്രിൽ 16 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
സൊഹാലി മുഹമ്മദ്
പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ആലോചിച്ചാണ് തീരുമാനമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. നിലവിലെ വിദേശകാര്യ സെക്രട്ടറി തെമിന ജനുജ ഏപ്രിൽ 16 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. പാകിസ്ഥാനിലെ ആദ്യ വനിത വിദേശകാര്യ സെക്രട്ടറിയായ തെമിന ജനുജ രണ്ട് വർഷമാണ് പദവി അലങ്കരിച്ചത്.
വിവിധ രാജ്യങ്ങളുടെ നയതന്ത്ര മേഖലയിൽ പ്രവർത്തിച്ച സൊഹാലി മുഹമ്മദ് തായ്ലന്‍റ്, തുർക്കി രാജ്യങ്ങളിൽ സ്ഥാനപതിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്
Last Updated : Mar 31, 2019, 6:31 PM IST