കേരളം

kerala

ETV Bharat / international

കണ്ണീരുണങ്ങാതെ ലങ്ക: സുരക്ഷാ വീഴ്ച സമ്മതിച്ച് സർക്കാർ - സുരക്ഷാവീഴ്ചയെന്ന്

പ്രസിഡന്‍റ് സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും തമ്മിലുള്ള തർക്കമാണ് സുരക്ഷാ കാര്യത്തിൽ വീഴ്ച്ച വരുത്തിയതെന്നും വിമർശനമുയരുന്നുണ്ട്

സ്ഫോടന പരമ്പരയ്ക്ക് കാരണം സുരക്ഷാവീഴ്ചയെന്ന് സമ്മതിച്ച് ശ്രീലങ്

By

Published : Apr 25, 2019, 10:03 AM IST

കൊളംബോ: 359 പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടന പരമ്പരയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴും സുരക്ഷാവീഴ്ചയില്‍ തർക്കം തുടർന്ന് ശ്രീലങ്കൻ സർക്കാർ. വന്‍ ദുരന്തത്തിന് കാരണമായത് മനപൂര്‍വമായ സുരക്ഷ വീഴ്ച തന്നെയെന്ന് ശ്രീലങ്കൻ അധികൃതർ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവെക്കാന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടിരിക്കുകയാണ്. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടും പ്രതികരിക്കാത്തതിനാണ് നിലവിലെ നടപടി.

കൊളംബോയില്‍ ഭീകരാക്രമണ സാധ്യതയുള്ളതായി ഈ മാസം ആദ്യം എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ശ്രീലങ്കയ്ക്ക് വിവരം നല്‍കിയിരുന്നു. തീവ്രവാദ സംഘടനാ നേതാവിന്‍റെയും മുഖ്യസംഘാംഗങ്ങളുടെയും വിശദാംശങ്ങളടക്കമാണ് എന്‍ഐഎ കൈമാറിയത്. പ്രസിഡന്‍റ് സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും തമ്മിലുള്ള തർക്കമാണ് സുരക്ഷാ കാര്യത്തിൽ വീഴ്ച്ച വരുത്തിയതെന്നും വിമർശനമുയരുന്നുണ്ട്. സംഭവത്തിൽ അറുപതിലേറെപ്പേർ അറസ്റ്റിലായെന്ന് ശ്രീലങ്കൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ സ്ഫോടനങ്ങളിൽ രാജ്യത്ത് 359 പേരാണ് കൊല്ലപ്പെട്ടത്.

ABOUT THE AUTHOR

...view details