കേരളം

kerala

ETV Bharat / international

ആറ് ഇന്ത്യക്കാരെ ചൈനീസ് അധികൃതർ തടഞ്ഞുവെന്ന് എയർപോർട്ട് അധികൃതർ - കൊറോണ

സ്ക്രീനിങ് സമയത്ത് ശരീരത്തില്‍ ഉയർന്ന താപനില റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു നടപടി.

Indian government  China Health Commission  China Coronavirus Case  Indian Embassy  എയർ ഇന്ത്യ അധികൃതർ  ചൈനീസ് അധികൃതർ  ബെയ്‌ജിങ്  കൊറോണ  ഡൽഹി വിമാനത്താവളം
ആറ് ഇന്ത്യക്കാരെ ചൈനീസ് അധികൃതർ തടഞ്ഞുവെന്ന് എയർപോർട്ട് അധികൃതർ

By

Published : Feb 2, 2020, 11:53 AM IST

ബെയ്‌ജിങ്: കൊറോണ ബാധിച്ച ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന സമയത്ത് ആദ്യ വിമാനത്തിൽ കയറുന്നതിൽ നിന്ന് ആറ് ഇന്ത്യക്കാരെ ചൈനീസ് അധികൃതർ തടഞ്ഞുവെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. സ്‌ക്രീനിങ് സമയത്ത് ശരീരത്തില്‍ ഉയർന്ന താപനില റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു നടപടി. എയർ ഇന്ത്യയുടെ വിമാനത്തിൽ 324 ഇന്ത്യക്കാരെയാണ് ഇന്നലെ ഡൽഹിയിലെത്തിച്ചത്.

തലസ്ഥാനത്തെ ചാവ്‌ല ഐടിബിപി കേന്ദ്രത്തിലെ ഐസലേഷൻ വാർഡിൽ ഇവര്‍ 14 ദിവസം നിരീക്ഷണത്തിലാണ്. യാത്രക്കാരിൽ ഭൂരിഭാഗവും വിദ്യാർഥികളായിരുന്നു. ഡൽഹി വിമാനത്താവളത്തിലും സ്ക്രീനിങ് സംവിധാനം ഒരുക്കിയിരുന്നു. അതേ സമയം ചൈനയിൽ കൊറോണ മൂലമുള്ള മരണസംഖ്യ 304 ആയി ഉയർന്നു. ഇതുവരെ 14000 പേർ രോഗബാധിതരാണെന്ന് സ്ഥിരീകരിച്ചു.

ABOUT THE AUTHOR

...view details