അതിര്‍ത്തിയിലെ തര്‍ക്കം പരിഹരിക്കാന്‍ മാര്‍ഗങ്ങളുണ്ടെന്ന് ചൈന - ചൈന
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജാന്‍റെ പ്രതികരണം
ബെയ്‌ജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ നിയന്ത്രിക്കാവുന്നതാണെന്ന് ചൈന. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങള്‍ക്കും ശരിയായ ആശയവിനിമയ മാര്‍ഗങ്ങളുണ്ടെന്നും ചൈന അഭിപ്രായപ്പെട്ടു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈന്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജാന്‍റെ പ്രതികരണം. അതിര്‍ത്തി സംബന്ധമായ വിഷയങ്ങളില്‍ ചൈനയുടെ നിലപാട് വ്യക്തവും മാറ്റമില്ലാത്തതുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെ നേതാക്കന്‍മാരും സ്വീകരിച്ച പൊതുധാരണകളെ നിരീക്ഷണ വിധേയമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.