കേരളം

kerala

ETV Bharat / international

സിംഗപ്പൂരില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ കുറവ്; മെയ്‌ 12 മുതല്‍ കൂടുതല്‍ ഇളവുകള്‍

രാജ്യത്ത് ഇതുവരെ 22,460 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിപക്ഷം ആളുകളും വിദേശികളാണെന്ന് സിംഗപ്പൂര്‍ സര്‍ക്കാർ.

By

Published : May 10, 2020, 8:52 AM IST

Singapore sees drop in cases  drop in new Coronavirus cases  Singapore sees drop in new cases  new Coronavirus cases in Singapore  സിംഗപ്പൂരില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ കുറവ്; മെയ്‌ 12 മുതല്‍ കൂടുതല്‍ ഇളവുകള്‍  സിംഗപ്പൂരില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ കുറവ്  Singapore sees drop in new Coronavirus cases
സിംഗപ്പൂരില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ കുറവ്; മെയ്‌ 12 മുതല്‍ കൂടുതല്‍ ഇളവുകള്‍

സിംഗപ്പൂര്‍: രാജ്യത്ത് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ്‌ കേസുകളുടെ എണ്ണത്തില്‍ കുറവ് കണ്ടതോടെ മെയ്‌ 12 മുതല്‍ സിംഗപ്പൂരില്‍ വ്യാപാര കേന്ദ്രങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍. വീടുകളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചു.

തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം കൊവിഡ്‌ ബാധിച്ച രാജ്യമാണ് സിംഗപ്പൂര്‍. രാജ്യത്ത് ഇതുവരെ 22,460 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിപക്ഷം ആളുകളും വിദേശികളാണെന്ന് സിംഗപ്പൂര്‍ സര്‍ക്കാര്‍ അറിയിച്ചു. ശനിയാഴ്‌ച രാജ്യത്ത് 753 പുതിയ കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതില്‍ 739 പേരും ഇന്ത്യ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ്. ഇതുവരെ 2,296 പേര്‍ക്ക് രോഗം ഭേദമാവുകയും 20 പേര്‍ മരിക്കുകയും ചെയ്‌തു. മെയ്‌ 19 മുതല്‍ നിബന്ധനകളോടെ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. എന്നാല്‍ മെയ്‌ 12 മുതല്‍ വ്യാപരകേന്ദ്രങ്ങള്‍ക്കനുവദിക്കുന്ന ഇളവുകള്‍ പൊതുയിടങ്ങളില്‍ ആളുകള്‍ കൂട്ടംകൂടാനുള്ള അവസരമായി കാണരുതെന്ന് ദേശീയ വികസന മന്ത്രി ലോറൻസ് വോംഗ് പറഞ്ഞു.

ABOUT THE AUTHOR

...view details