സിംഗപൂർ : കൊവിഡ് മൂലമുള്ള നാലാമത്തെ മരണം സിംഗപൂരില്‍ റിപ്പോർട്ട് ചെയ്‌തതായി സിംഗപൂർ ആരോഗ്യമന്ത്രാലയം. ഇന്തോനേഷ്യൻ പൗരനായ 68കാരനാണ് മരിച്ചത് . മാർച്ച് 22നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . രക്തസമ്മർദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളും ഇയാൾക്കുണ്ടായിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
സിംഗപൂരിൽ കൊവിഡ് മരണം നാലായി - സിംഗപൂർ
ഇന്തോനേഷ്യൻ പൗരനായ 68കാരനാണ് മരിച്ചത്.ഇയാള്‍ക്ക് രക്തസമ്മർദം, പ്രമേഹം എന്നീ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം
സിംഗപൂരിൽ കൊവിഡ് മരണം നാലായി
ഏഴ് ഇന്ത്യക്കാർക്ക് അടക്കം 74 കൊവിഡ് കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. അതേ സമയം സിംഗപൂരിൽ കൊവിഡ് രോഗികളുടെ എണ്ണം 1000 ആയി.