കേരളം

kerala

ETV Bharat / international

സിംഗപ്പൂരിൽ 94 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - 94 new COVID-19 cases

66 സജീവ കൊവിഡ് കേസുകളാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് സ്ഥിരീകരിച്ച 1,340 പേർ നിലവിൽ രാജ്യത്തെ വിവിധ ഇടങ്ങളിൽ ഐസോലെഷനിലാണ്.

Singapore  സിംഗപ്പൂർ  94 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  94 പേർക്ക് കൂടി കൊവിഡ്  94 new COVID-19 cases  COVID-19 cases
സിംഗപ്പൂരിൽ 94 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 28, 2020, 5:03 PM IST

സിംഗപ്പൂർ:വിദേശത്ത് നിന്ന് വന്നവരിൽ റിപ്പോർട്ട് ചെയ്ത 10 കൊവിഡ് കേസുകൾ ഉൾപ്പെടെ 94 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സിംഗപ്പൂരിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 56,666 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നെത്തിയ പത്ത് പേരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതായും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

168 പേരാണ് പുതിയതായി രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ഭേദമായവരുടെ എണ്ണം 55,139 ആയി. 66 സജീവ കൊവിഡ് കേസുകളാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. രോഗ ലക്ഷണങ്ങളില്ലാത്ത ആരോഗ്യപരമായി സ്ഥിരതയുള്ള എന്നാൽ കൊവിഡ് സ്ഥിരീകരിച്ച 1,340 പേർ നിലവിൽ രാജ്യത്തെ വിവിധ ഇടങ്ങളിൽ ഐസോലെഷനിലാണ്.

ABOUT THE AUTHOR

...view details