കേരളം

kerala

ETV Bharat / international

സിംഗപ്പൂരില്‍ 481 പേര്‍ക്ക് കൂടി കൊവിഡ് - Singapore covid death

ഞായറാഴ്ചയോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 50369 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

singapore
singapore

By

Published : Jul 26, 2020, 5:28 PM IST

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ പുതുതായി 481 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരെല്ലാം വിദേശികളാണ്. ഞായറാഴ്ചയോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 50369 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ കേസുകളിൽ 476 എണ്ണം കൂട്ടമായി താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളാണെന്നും അഞ്ചെണ്ണം സമൂഹവ്യാപനമാണെന്നും ജോലിചെയ്യാനുള്ള പാസ് കൈവശമുള്ളവരാണ് എല്ലാവരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് മടങ്ങിയെത്തിയ നാലുപേര്‍ക്ക് സ്റ്റേ ഹോം നോട്ടീസ് നല്‍കി. രണ്ടാഴ്ച മുമ്പ് വരെ ദിവസവും ഒമ്പത് സമൂഹവ്യാപന കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇതിപ്പോള്‍ ഏഴായി കുറഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് മടങ്ങിയെത്തിയ ആറ് കേസുകളിൽ രണ്ടെണ്ണം സിംഗപ്പൂരിലെ സ്ഥിര താമസക്കാരാണ്. ജൂലൈ 12ന് ഇന്ത്യയിൽ നിന്നും ജൂലൈ 10ന് യുകെയിൽ നിന്നും മടങ്ങിയെത്തിയ ശേഷിക്കുന്ന നാല് രോഗികളും ജൂലൈ 11നും ജൂലൈ 13നും ഇടയിൽ ഇന്ത്യയിൽ നിന്ന് എത്തിയ ആശ്രിതരുടെ പാസ് ഹോൾഡർമാരാണ്. രോഗലക്ഷണങ്ങളില്ലാത്ത ഇന്ത്യൻ പൗരനായ മൂന്ന് വയസുള്ള ആൺകുട്ടി ഉൾപ്പെടെ.

കൊവിഡ് -19 വാക്‌സിനായി മനുഷ്യന് മേലുള്ള പരീക്ഷണങ്ങൾ ഈ ആഴ്ച ആദ്യം തന്നെ സിംഗപ്പൂരിൽ ആരംഭിക്കും. വിവിധ പ്രായത്തിലുള്ള ആരോഗ്യമുള്ള 108 സന്നദ്ധ പ്രവർത്തകർ ഇതിനായി സന്നദ്ധത അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്യൂക്ക്-എൻ‌യു‌എസ് മെഡിക്കൽ സ്കൂളും യുണൈറ്റഡ് സ്റ്റേറ്റ്സ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആർക്റ്ററസ് തെറാപ്പ്യൂട്ടിക്സും വികസിപ്പിച്ചെടുത്ത വാക്സിനാണ് കുത്തിവെക്കുക. ലോകമെമ്പാടുമുള്ള 25 വാക്സിൻ കാൻഡിഡേറ്റുകളിൽ ഒന്നാണ് ലൂണാർ- കൊവിഡ് 19 എന്ന് വിളിക്കപ്പെടുന്ന വാക്സിൻ. മനുഷ്യരിൽ പരീക്ഷിക്കപ്പെടുകയോ അല്ലെങ്കിൽ അതിനുള്ള അനുമതി ലഭിക്കുകയോ ചെയ്തിട്ടുണ്ട്. മറ്റ് 141 പേർ ഇപ്പോഴും പ്രീ-ക്ലിനിക്കൽ ഘട്ടത്തിലാണ്.

വിശകലനത്തിനായി വാക്സിനേഷന് ശേഷം നിരവധി തവണ രക്തസാമ്പിളുകൾ സന്നദ്ധപ്രവർത്തകരിൽ നിന്ന് എടുക്കും. രോഗപ്രതിരോധ സംവിധാനങ്ങളായ ആന്‍റിബോഡികൾ, ടി സെല്ലുകൾ എന്നിവ രക്തത്തിൽ കാണപ്പെടുന്നതിനാൽ, ശരീരത്തിന് അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കാൻ വാക്സിൻ ശരീരത്തെ ഉത്തേജിപ്പിക്കുന്നുണ്ടോയെന്ന് രക്തസാമ്പിളുകളുടെ ഡാറ്റ ശാസ്ത്രജ്ഞരെ സഹായിക്കും. സിംഗപ്പൂരില്‍ നടത്തുന്ന മനുഷ്യരിലെ പരീക്ഷണങ്ങള്‍ അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details