സിംഗപ്പൂരിൽ 407 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു - Singapore COVID death
സിംഗപ്പൂരിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 40,604. കൊവിഡ് ബാധിതരിൽ ഭൂരിഭാഗം പേരും മറ്റ് രാജ്യങ്ങളിൽ നിന്നെത്തിയ തൊഴിലാളികളാണ്
![സിംഗപ്പൂരിൽ 407 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു സിംഗപ്പൂർ കൊവിഡ് Singapore COVID-19 സിംഗപ്പൂർ Singapore Singapore COVID death സിംഗപ്പൂർ കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7611772-593-7611772-1592123662328.jpg)
സിംഗപ്പൂര്‍: സിംഗപ്പൂരിൽ 407 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സിംഗപ്പൂരിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 40,604 ആയി ഉയർന്നു. പുതിയ കേസുകളിൽ നാല് സിംഗപ്പൂർ പൗരന്മാരും വർക്ക് പാസുകളിലെത്തിയ അഞ്ച് വിദേശികളും വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഉള്‍പ്പെടുന്നു. സിംഗപ്പൂരിൽ 26 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്. ഗുരുതരാവസ്ഥയിൽ കഴിഞ്ഞ 73 വയസുകാരൻ വെള്ളിയാഴ്‌ച മരിച്ചു. കൊവിഡ് രോഗികൾക്ക് വേഗം രോഗമുക്തി നേടാനും താൽകാലിക സംരക്ഷണം നൽകാനും സിംഗപ്പൂർ ആസ്ഥാനമായുള്ള ടൈച്ചൻ കമ്പനി അടുത്തയാഴ്‌ച ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് അറിയിച്ചു.