സിംഗപ്പൂര്‍: പുതുതായി 248 പേര്‍ക്ക് കൂടിയാണ് സിംഗപ്പൂരില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 47,126 ആയി. ഡോര്‍മെറ്ററികളില്‍ താമസിക്കുന്ന വിദേശീയരായ തൊഴിലാളികള്‍ക്കാണ് കൊവിഡ് കൂടുതലായി ബാധിച്ചത്. ഡോര്‍മെറ്ററികളിലെ 237 വിദേശീയരും, 11സ്വദേശികളുമാണ് രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 159 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും 3704 പേര്‍ കമ്മ്യൂണിറ്റി കേന്ദ്രങ്ങളില്‍ ചികില്‍സയിലാണെന്നും അധികൃതര്‍ അറിയിച്ചു.
സിംഗപ്പൂരില്‍ 248 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 47,126 ആയി.
സിംഗപ്പൂരില്‍ 248 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതുവരെ 42,974 രോഗികള്‍ രോഗവിമുക്തി നേടി. 251 പേരാണ് ബുധനാഴ്‌ച രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതുവരെ 177,000 സാമ്പിളുകളാണ് സിംഗപ്പൂരില്‍ പരിശോധിച്ചത്. രാജ്യത്ത് കൊവിഡ് പരിശോധന നിരക്ക് വര്‍ധിപ്പിക്കുമെന്നും വര്‍ഷാവസാനത്തോടെ ഒരു ദിവസം 40,000 ടെസ്റ്റുകള്‍ നടത്താന്‍ കഴിയുന്ന ലക്ഷ്യം കൈവരിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.