കേരളം

kerala

ETV Bharat / international

സിംഗപ്പൂരില്‍ 246 പേര്‍ക്ക് കൊവിഡ് 19

കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും ഡോര്‍മിറ്ററികളില്‍ താമസിക്കുന്ന വിദേശികളായ തൊഴിലാളികളാണ്

Singapore reports 246 new COVID-19 cases,  Singapore  COVID-19  സിംഗപ്പൂരില്‍ 246 പേര്‍ക്ക് കൊവിഡ് 19  കൊവിഡ് 19  സിംഗപ്പൂര്‍
സിംഗപ്പൂരില്‍ 246 പേര്‍ക്ക് കൊവിഡ് 19

By

Published : Jun 30, 2020, 4:22 PM IST

സിംഗപ്പൂര്‍: വിദേശ തൊഴിലാളികള്‍ ഉള്‍പ്പെടെ 246 പേര്‍ക്ക് സിംഗപ്പൂരില്‍ കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും ഡോര്‍മിറ്ററികളില്‍ താമസിക്കുന്ന വിദേശികളായ തൊഴിലാളികളാണ്. സിംഗപ്പൂര്‍ സ്വദേശികളായ മൂന്ന് പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ സിംഗപ്പൂരില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 43,097 ആയി. 196 പേര്‍ ആശുപത്രിയിലും 5453 പേര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലും ചികിത്സയിലാണ്. അതേ സമയം ഡോര്‍മിറ്ററികളില്‍ താമസിക്കുന്നവരില്‍ ഇതുവരെ 241 പേര്‍ രോഗവിമുക്തരായെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്‌ച മുതല്‍ രാജ്യത്ത് ടൂറിസം അനുബന്ധ ബിസിനസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

13 ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. മരിന ബേയ് സാന്‍റ്സ് റിസോര്‍ട്ടുകള്‍, യൂനിവേഴ്‌സല്‍ സ്റ്റുഡിയോ, സിംഗപ്പൂര്‍ സൂ, ആര്‍ട്ട് സയന്‍സ് മ്യൂസിയം, എസ്ഇഎ അക്വേറിയം, മാഡം തുസാഡ്‌സ്,ജുറോങ് ബേര്‍ഡ് പാര്‍ക്ക്, റിവര്‍ സഫാരി തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം 25 ശതമാനം മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും ഇത്തരം സ്ഥാപനങ്ങളും ടൂര്‍ ഓപ്പറേറ്റര്‍മാരും പാലിക്കണമെന്ന് സിംഗപ്പൂര്‍ ടൂറിസം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മാസത്തോളം നീണ്ടു നിന്ന ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ സഞ്ചാരികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചതായി അസോസിയേഷന്‍ ഓഫ് സിംഗപ്പൂര്‍ അട്രാക്ഷന്‍ ചെയര്‍മാന്‍ ട്രെസ്‌നാവതി പ്രിഹാദി പറഞ്ഞു.

ABOUT THE AUTHOR

...view details