സിംഗപ്പൂര്‍:പുതുതായി 202 പേര്‍ക്ക് കൂടി സിംഗപ്പൂരില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 47,655 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും ഡോര്‍മിറ്ററികളില്‍ താമസിക്കുന്നവരാണ്. ഇതില്‍ അഞ്ച് പേര്‍ സിംഗപ്പൂര്‍ സ്വദേശികളും രണ്ട് പേര്‍ വര്‍ക്ക് പാസുള്ള വിദേശികളുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയ എട്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെത്തിയ മൂന്ന് പേരില്‍ ഒരു വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് വെള്ളിയാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ ഇന്ത്യയില്‍ നിന്നും സിംഗപ്പൂരിലെത്തിയവരാണ്. ബുധനാഴ്‌ച ഇതില്‍ ഒരു കുട്ടി സിംഗപ്പൂരിലെത്തി. വ്യാഴാഴ്‌ച ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.
സിംഗപ്പൂരില്‍ 202 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - സിംഗപ്പൂര്‍
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 47,655 ആയി.
സിംഗപ്പൂരില്‍ 202 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ജൂണ്‍ 26 ന് രാജ്യത്തെത്തിയ രണ്ടാമത്തെ പെണ്‍കുട്ടി ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. ജൂലായ് 6ന് ഫിലിപ്പീന്‍സില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും കൂടിയാണ് വെള്ളിയാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചത്. 165 പേരാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. 3684 പേര്‍ കമ്മ്യൂണിറ്റി കെയര്‍ സെന്‍ററില്‍ ചികില്‍സയിലാണ്. 43577 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 321 പേരാണ് വെള്ളിയാഴ്‌ച രോഗവിമുക്തി നേടി ആശുപത്രി വിട്ടത്.