സിംഗപ്പൂരില്‍ 262 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - coronavirus cases
രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42,095 ആയി.
സിംഗപ്പൂര്‍: സിംഗപ്പൂരില്‍ 262 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42,095 ആയി. പരിശോധനയില്‍ ഡോർമട്രികളില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കിടയിലും കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ അധികൃതര്‍ പറഞ്ഞു. എന്നാല്‍ രോഗ വ്യാപന നിരക്ക് കുറയുന്നതായാണ് വിലയിരുത്തല്‍. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ക്ക് രോഗലക്ഷണമുണ്ടായിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. 26 കൊവിഡ് മരണങ്ങളാണ് സിംഗപ്പൂരില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.