കേരളം

kerala

ETV Bharat / international

പാകിസ്ഥാനിലെ പെഷവാറിൽ സിഖുകാരൻ കൊല്ലപ്പെട്ടു - Sikh man killed in Pakistan's Peshawar

രവീന്ദർ സിംഗ് എന്ന ഇരുപത്തഞ്ചുകാരനാണ് കൊല്ലപ്പെട്ടത്

പെഷവാറിൽ സിഖുകാരൻ കൊല്ലപ്പെട്ടു  സിഖുകാരൻ അജ്ഞാതരാൽ കൊല്ലപ്പെട്ടു  Sikh man killed in Pakistan's Peshawar  Sikh man killed
Sikh

By

Published : Jan 5, 2020, 3:58 PM IST

Updated : Jan 5, 2020, 6:01 PM IST

ഇസ്ലാമാബാദ്:പാകിസ്ഥാനിലെ പെഷവാറിൽ സിഖുകാരൻ കൊല്ലപ്പെട്ടു. ചംകാനിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. രവീന്ദർ സിംഗ് എന്ന ഇരുപത്തഞ്ചുകാരനാണ് കൊല്ലപ്പെട്ടത്.

ഖൈബർ പഖ്തുൻഖ്‌വ പ്രവിശ്യയിലെ ഷാങ്‌ല ജില്ലയിൽ താമസിക്കുന്നയാളാണ് രവീന്ദർ സിംഗ്. തന്‍റെ വിവാഹ ആവശ്യങ്ങൾക്കായുള്ള സാധനങ്ങൾ വാങ്ങാനാണ് രവീന്ദർ സിംഗ് പെഷവാറിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചു. അതേസമയം, രവീന്ദർ സിംഗിന്‍റെ കുടുംബത്തിന് അജ്ഞാതനായ വ്യക്തിയിൽ നിന്നും ഫോൺകോൾ ലഭിച്ചതായും വിവരമുണ്ട്. ഇതിൽ നിന്നും വ്യക്തിപരമായ ശത്രുതയാകാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Last Updated : Jan 5, 2020, 6:01 PM IST

ABOUT THE AUTHOR

...view details