കേരളത്തിലും കർണാടകയിലും ഐസ്ഐസ് തീവ്രവാദികളുണ്ടെന്ന് യുഎൻ റിപ്പോർട്ട്. തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്‌ദ ആക്രമണത്തിന് പദ്ധതിയിടുന്നതായും പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നായി സംഘടനയില്‍ 150 മുതല്‍ 200 വരെ തീവ്രവാദികളുണ്ടെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലും കർണാടകയിലും ഐഎസ് തീവ്രവാദികൾ വർധിക്കുന്നതായി യുഎൻ റിപ്പോർട്ട്
തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്‌ദ ആക്രമണത്തിന് പദ്ധതിയിടുന്നതായും പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്നായി സംഘടനയില്‍ 150 മുതല്‍ 200 വരെ തീവ്രവാദികളുണ്ടെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ വിവിധ പ്രവശ്യകളില്‍ നിന്ന് താലിബാന് കീഴിലുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍-ഖ്വയ്ദ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ഐഎസ്, അല്‍-ഖ്വയ്ദ എന്നീ തീവ്രവാദ സംഘടനകളെ വീക്ഷിക്കുന്ന അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍റ് സാംഗ്ഷന്‍സ് മോണിറ്ററിങ് ടീമിന്‍റെ 26ാമത്തെ റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയിൽ ഒരു പുതിയ “പ്രവിശ്യ” നിർമിച്ചതായി അവകാശപ്പെട്ടിരുന്നു. കശ്‌മീരിലെ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമായിരുന്നു ഐഎസിന്‍റെ പ്രഖ്യാപനം. പുതിയ വിഭാഗത്തിന്‍റെ പേര് 'വിലയാ ഓഫ് ഹിന്ദ് (ഇന്ത്യ പ്രവശ്യ) എന്ന അറബി നാമമാണെന്ന് അമാക് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്‌തു. എന്നാൽ ജമ്മു കശ്‌മീർ പൊലീസ് അവകാശവാദം നിഷേധിച്ചു.