ഇസ്ലാമബാദ്: ഇന്ത്യയുടെ വാനമ്പാടി, ലത മങ്കേഷ്‌ക്കറിന്‍റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പാക് മന്ത്രി ഫവാദ് ചൗധരി.
"പ്രതിഭ ഇനി ഇല്ല, ലത മങ്കേഷ്‌ക്കര്‍... സംഗീത ലോകത്തിന്‍റെ കിരീടം വെക്കാത്ത റാണി, പതിറ്റാണ്ടുകളോളം അവര്‍ അവരുടെ സ്വരമാധുര്യം കൊണ്ട് സംഗീത ലോകം ഭരിച്ചു". അവരുടെ ശബ്‌ദം വരും കാലങ്ങളിലും ജനഹൃദയങ്ങളെ ഭരിക്കുമെന്നും ചൗധരി ട്വീറ്റ് ചെയ്‌തു.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജനുവരി എട്ടിനാണ് ലതാ മങ്കേഷ്‌ക്കറിനെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തയായെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്‌ചയോടെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്‌ച രാവിലെ എട്ട് മണിയോട് ലത മങ്കേഷ്‌ക്കറിന്‍റെ മരണം സ്ഥിരീകരിച്ചു.
Also Read: ലത മങ്കേഷ്‌കറിന്‍റെ സംസ്‌കാരം ഇന്ന്; അന്ത്യ വിശ്രമം ശിവാജി പാർക്കിൽ