കറാച്ചിയിൽ സ്‌ഫോടനം; മരണം അഞ്ചായി - റാച്ചി യൂണിവേഴ്‌സിറ്റി മസ്‌കാൻ ഗേറ്റിന് എതിർവശത്ത് സ്‌ഫോടനം
കറാച്ചി യൂണിവേഴ്‌സിറ്റി മസ്‌കാൻ ഗേറ്റിന് എതിർവശത്തുള്ള നാല് നില കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്.
ഇസ്ലാമാബാദ്: കറാച്ചിയിലെ ഗുൽഷൻ-ഇ-ഇക്ബാൽ പ്രദേശത്തുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പട്ടേൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കറാച്ചി യൂണിവേഴ്‌സിറ്റി മസ്‌കാൻ ഗേറ്റിന് എതിർവശത്തായുള്ള നാല് നില കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. സിലിണ്ടർ സ്‌ഫോടനമാണെന്നാണ് വിലയിരുത്തൽ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ കറാച്ചി കമ്മിഷണർക്ക് നിർദേശം നൽകി. സ്‌ഫോടനത്തെ തുടർന്ന് സമീപത്തെ കെട്ടിടത്തിന്‍റെ ജനലുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്.