ഏഴ് റോഹിങ്ക്യന്‍ അഭയാർഥികളെ വെടിവെച്ച് കൊന്നു - ബംഗ്ലാദേശ്
മൂന്ന് മണിക്കൂർ നീണ്ട വെടിവയ്പ്പിനൊടുവിലാണ് റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ (ആർഎബി) അഭയാർഥികളെ കൊലപ്പെടുത്തിയത്
ബംഗ്ലാദേശ്:മയക്കുമരുന്ന് സംഘത്തിലും കള്ളക്കടത്തിലും ഉൾപ്പെടെ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴ് റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ബംഗ്ലാദേശ് എലൈറ്റ് പോലീസ് വെടിവച്ചു കൊന്നു. മൂന്ന് മണിക്കൂർ നീണ്ട വെടിവയ്പ്പിനൊടുവിലാണ് റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ (ആർഎബി) അഭയാർഥികളെ കൊലപ്പെടുത്തിയതെന്നും സംഭവത്തിൽ ഏഴ് മൃതദേഹങ്ങളാണ് ഇത് വരെ കണ്ടെടുത്തതെന്നും ആർഎബി വക്താവ് അബ്ദുല്ല ഷെയ്ഖ് സാദി പറഞ്ഞു. മരിച്ചവരിൽ റോഹിങ്ക്യന്‍ കൊള്ളക്കാരുടെ നേതാവ് ഉണ്ടോ എന്നത് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.