ബാക്കു: അർമേനിയൻ റോക്കറ്റ് ഇടിച്ച് ഗഞ്ചയിലെ റസിഡൻഷ്യൽ കെട്ടിടം തകർന്ന് ഏഴ് പേർ മരിച്ചു. 33 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അർമേനിയയിൽ നിന്ന് ഗഞ്ചയിലേക്ക് ഷെല്ലാക്രമണം നടത്തിയതായും അസർബൈജാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ അർമേനിയ ഇത് നിഷേധിച്ചു.
അസർബൈജാനിൽ റസിഡൻഷ്യൽ കെട്ടിടത്തിൽ റോക്കറ്റ് ഇടിച്ച് ഏഴ് മരണം - Azerbaijan's Ganja's building collapsed
അർമേനിയയിൽ നിന്ന് ഗഞ്ചയിലേക്ക് ഷെല്ലാക്രമണം നടത്തിയതായും അസർബൈജാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അസർബൈജാനിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ റോക്കറ്റ് ഇടിച്ച് ഏഴ് മരണം
വെള്ളിയാഴ്ച മോസ്കോയിൽ നടന്ന ചർച്ചയ്ക്കിടെ അർമേനിയ, അസർബൈജാൻ, റഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ വെടിനിർത്തലിന് സമ്മതം അറിയിച്ചിരുന്നു. എന്നാൽ വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇരു രാജ്യങ്ങളും പരസ്‌പരം ആരോപിച്ചു.