സിയോൾ: കോൺഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ രാഹുൽ ഗാന്ധി ദക്ഷിണകൊറിയൻ പ്രധാനമന്ത്രി ലീ നാക് യോനുമായി കൂടിക്കാഴ്‌ച നടത്തി. ഔദ്യോഗികമായ പ്രതിനിധിസംഘത്തിന്‍റെ ഒപ്പമാണ് ലീ നാക് യോനുമായും മറ്റ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച നടത്തിയതെന്നും കൂടിക്കാഴ്‌ചയിൽ രാജ്യങ്ങളിൽ നിലനിൽക്കുന്ന രാഷ്‌ട്രീയ പ്രതിസന്ധികളെയും സാമ്പത്തികരംഗത്തെയും കുറിച്ച് ചർച്ച നടത്തിയതായും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
രാഹുൽ ഗാന്ധി ദക്ഷിണകൊറിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി - രാഹുൽ ഗാന്ധി
രാജ്യങ്ങളിൽ നിലനിൽക്കുന്ന രാഷ്‌ട്രീയ പ്രതിസന്ധികളെയും സാമ്പത്തികരംഗത്തെയും കുറിച്ച് കൂടിക്കാഴ്‌ചയിൽ ചർച്ച നടത്തിയതായി രാഹുൽ ഗാന്ധി.
രാഹുൽ ഗാന്ധി ദക്ഷിണകൊറിയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് പാർട്ടിയുടെ പ്രതിഷേധം നടക്കുന്ന സമയത്താണ് രാഹുൽ ഗാന്ധി സിയോൾ സന്ദർശനം നടത്തിയത്. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായി ഡൽഹിയിൽ ചൊവ്വാഴ്‌ച കൂടിക്കാഴ്‌ച നടത്തിയിരുന്നു. പൗരത്വ നിയമം ഇന്ത്യയിൽ ഫാസിസ്റ്റുകളുടെ ആയുധമാണ്. ഇതിനെതിരായ ഏറ്റവും മികച്ച പ്രതിരോധം സമാധാനപരമായ സത്യാഗ്രഹമാണ്. സമാധാനപരമായി പ്രതിഷേധിക്കുന്ന എല്ലാവരോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.