കേരളം

kerala

ETV Bharat / international

ശ്രീലങ്കന്‍ സ്ഫോടനം ; ആക്രമണം ഭയന്ന് മുസ്ലീം അഭയാർഥികൾ - അഭയം തേടി

പടിഞ്ഞാറൻ ശ്രീലങ്കയിലെ നൂറുകണക്കിന് മുസ്ലീം അഭയാർഥികൾ പള്ളികളിലും പോലീസ് സ്റ്റേഷനിലും അഭയം തേടി

ശ്രീലങ്കന്‍ സ്ഫോടനം ; ആക്രമണം ഭയന്ന് മുസ്ലീം അഭയാർഥികൾ

By

Published : Apr 25, 2019, 8:15 PM IST

കൊളംബോ: ശ്രീലങ്കയിലുണ്ടായ സ‌്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐഎസ‌് ഏറ്റെടുത്തതോടെ രാജ്യത്തെ മുസ്ലീങ്ങൾ കടുത്ത ഭീതിയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട‌്. സ‌്ഫോടനത്തിനുശേഷം മുസ്ലീങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ അനിഷ്ട സംഭവങ്ങള്‍ നടന്നിരുന്നു. ഇതെ തുടര്‍ന്ന് ഈ പ്രദേശങ്ങളിൽ സുരക്ഷ ഏർപ്പെടുത്തി. സ്ഫോടനത്തില്‍ മുസ്ലീം ന്യൂനപക്ഷത്തിന്റെ നേതാക്കൾ അപലപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി മുസ്ലീങ്ങൾക്കും ക്രിസ‌്ത്യാനികൾക്കും നേരെ ബുദ്ധമത വിശ്വാസികളായ സിംഹളർ നിരന്തരം പ്രശ‌്നമുണ്ടാക്കിയിരുന്നു. എന്നാൽ ഇരുവിഭാഗവും സംയമനം പാലിക്കുകയായിരുന്നു.

ശ്രീലങ്കയിൽ 10 ശതമാനം വരുന്ന മുസ്ലിംവിഭാഗത്തിന്റെ ഏറ്റവും വലിയ വരുമാനം കച്ചവടമാണ‌്. എന്നാൽ, തമിഴ‌് സംസാരിക്കുന്ന മുസ്ലിങ്ങൾ ഇതിൽനിന്ന‌് വ്യത്യസ്തമായാണ‌് നിൽക്കുന്നത‌്. ഇവർ ശ്രീലങ്കയിൽ ന്യൂനപക്ഷമാണ‌്. ഇൗസ്റ്റര്‍ ദിനത്തിലെ സ്ഫോടനത്തില്‍ 359 പേരാണ് മരിച്ചത്. സ‌്ഫോടനത്തെത്തുടർന്ന‌് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട‌്. രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കി.

ABOUT THE AUTHOR

...view details