ശിക്ഷ റദ്ദാക്കണമെന്ന മുഷറഫിന്‍റെ ആവശ്യം പാക് സുപ്രീംകോടതി പരിഗണിച്ചില്ല
മുഷറഫ് കോടതിയില്‍ നേരിട്ട് ഹാജരാവത്തതിനാലാണ് സുപ്രീംകോടതിയുടെ ഓഫീസ് ഹര്‍ജി തള്ളിയത്
ഇസ്ലാമാബാദ്:പര്‍വേസ് മുഷറഫിന്‍റെ ഹര്‍ജി പാകിസ്ഥാന്‍ സുപ്രീംകോടതിയുടെ ഓഫീസ് പരിഗണനക്ക് എടുത്തില്ല. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഷറഫ് പാകിസ്ഥാനിലെ ഉന്നത കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജി സമര്‍പ്പിച്ച പര്‍വേസ് മുഷറഫ് കോടതിയില്‍ ഹാജരായില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് കോടതി അപേക്ഷ നിരാകരിച്ചത്. 2007 നവംബർ 3ന് പർവേസ് മുഷറഫ് രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോൾ ഭരണഘടന അട്ടിമറിച്ചെന്ന കാരണം കാണിച്ച് അന്നത്തെ പിഎംഎൽ-എൻ സർക്കാർ കേസ് ഫയൽ ചെയ്‌തിരുന്നു. പർവേസ് മുഷറഫ് ഇപ്പോൾ ദുബായിലാണ്. കഴിഞ്ഞ മാസം ആരോഗ്യം മോശമായതിനെ തുടർന്ന് മുഷറഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.