കേരളം

kerala

ETV Bharat / international

പുൽവാമ; പാക് സന്ദർശനം വെട്ടിച്ചുരുക്കി സൗദി കിരീടാവകാശി - പാകിസ്ഥാൻ

പാകിസ്ഥാൻ സന്ദർശനത്തിന് ശേഷം  ഫെബ്രുവരി 19 ന് കിരീടാവകാശി ഇന്ത്യയിലെത്തും. ഫെബ്രുവരി 17 ന് നടത്താനിരുന്ന പാകിസ്ഥാൻ-സൗദി വ്യാപാര സമ്മേളനം നീട്ടിവച്ചു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍

By

Published : Feb 16, 2019, 11:05 AM IST

കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സന്ദർശനം വെട്ടിച്ചുരുക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍. ആക്രമണത്തെ സൗദി അപലപിച്ചിരുന്നു. മുന്‍ നിശ്ചയപ്രകാരം സൽമാന്‍ രാജകുമാരന്‍ ഇന്ന് പാകിസ്ഥാനിലെത്തേണ്ടതായിരുന്നു. പുതിയ തീരുമാനപ്രകാരം അദ്ദേഹം നാളെ പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തും. ഫെബ്രുവരി 17 ന് നടത്താനിരുന്ന പാകിസ്ഥാൻ-സൗദി വ്യാപാര സമ്മേളനവും നീട്ടിവച്ചു. ഇതേ തുടർന്നുണ്ടാകുന്ന അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പാകിസ്ഥാൻ സന്ദർശനത്തിന് ശേഷം ഫെബ്രുവരി 19ന് സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചെത്തുന്ന സൗദി കിരീടാവകാശിക്കൊപ്പം മറ്റ് വ്യവസായ പ്രമുഖരും നയതന്ത്ര ഉദ്യോഗസ്ഥരും ഉണ്ടാകും. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന ചർച്ചകളും കൂടിക്കാഴ്ചയിൽ നടക്കും.

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ, ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്നും പാകിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും ഇന്ത്യ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആക്രമണം നടത്തിയ ഭീകര സംഘടന ജയ്ഷെ മുഹമ്മദിന്‍റെ സ്ഥാപകന്‍ മസൂദ് അഹ്സറിനെ ആഗോള ഭീകരുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ചൈന പിന്തുണച്ചിരുന്നില്ല.

ABOUT THE AUTHOR

...view details