രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയിലെത്തും. വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യവസായികളും അദ്ദേഹത്തെ അനുഗമിക്കും. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ സല്‍മാന്‍റെ സന്ദര്‍ശനം ഏറെ നിര്‍ണായകമാണ്.
സൗദി കിരീടാവകാശി ഇന്ന് ഇന്ത്യയില്‍ - മുഹമ്മദ് ബിന്‍ സല്‍മാന്‍
പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തില്‍ സൗദി കിരീടാവകാശിയുടെ സന്ദര്‍ശനം ഏറെ നിര്‍ണായകമാണ്.
ഡല്‍ഹിയിലെത്തുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍, രാഷ്ട്പതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജ്ജം, വിനോദ സഞ്ചാരം, വിവരസാങ്കേതിക വിദ്യ തുടങ്ങിയ വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവയ്ക്കും. നയതന്ത്ര വിഷയങ്ങളിലെ ചര്‍ച്ചക്കൊപ്പം വ്യവസായികളുമായി പ്രത്യേക കൂടിക്കാഴ്ചയുമുണ്ടാകും.
നേരത്തെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പാകിസ്ഥാനിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍, പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ആഭ്യന്തര സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലേക്ക് നേരിട്ട് വരാതെ സൗദിയിലേക്ക് മടങ്ങിയിരുന്നു. ഇന്ത്യക്ക് പിന്നാലെ ചൈനയും സൗദി കിരീടാവകാശി സന്ദര്‍ശിക്കും.