കേരളം

kerala

ETV Bharat / international

ദക്ഷിണ കൊറിയയില്‍ 48 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു - Seoul

പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്ലാത്തതാണ് രോഗം വീണ്ടും വ്യാപിക്കാന്‍ കാരണമെന്ന് കൊറിയയുടെ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍റ് പ്രിവെന്‍ഷന്‍ വിലയിരുത്തി

ദക്ഷിണ കൊറിയ  കൊവിഡ്‌ 19  S Korea  Seoul  covid cases
ദക്ഷിണ കൊറിയയില്‍ 48 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു

By

Published : Jun 21, 2020, 12:36 PM IST

സിയോള്‍: ദക്ഷിണ കൊറിയയില്‍ 48 പുതിയ കൊവിഡ്‌ പോസിറ്റീവ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിപക്ഷം ആളുകളും രാജ്യ തലസ്ഥാന നഗരമായ സിയോള്‍ മെട്രോപൊളിറ്റന്‍ പ്രദേശവാസികളാണ്. പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്ലാത്തതാണ് രോഗം വീണ്ടും വ്യാപിക്കാന്‍ കാരണമെന്ന് കൊറിയയുടെ ഡിസീസ്‌ കണ്‍ട്രോള്‍ ആന്‍റ് പ്രിവെന്‍ഷന്‍ വിലയിരുത്തി.

പൊതുപരിപാടികളിലും ആരാധനാലയങ്ങളിലും നിശാക്ലമ്പുകളിലും തുടങ്ങി ആളുകള്‍ ഒത്തു ചേരുന്ന ഇടങ്ങളില്‍ സമൂഹിക അകലമോ മറ്റ് കൊവിഡ്‌ മാനദണ്ഡങ്ങളോ പാലിക്കപ്പെടുന്നില്ലെന്നും കെസിഡിസി വ്യക്തമാക്കി. രാജ്യത്ത് സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുനസ്ഥാപിക്കണമെന്ന് വിദഗ്‌ധര്‍ ചൂണ്ടികാണിച്ചെങ്കിലും ദുർബലമായ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല.

ABOUT THE AUTHOR

...view details