ഹൈദരാബാദ്: ചൈനയുമായി അതിർത്തി റഷ്യ പങ്കിട്ടിട്ടും ഇതുവരെ റഷ്യയിൽ റിപ്പോർട്ട് ചെയ്‌തത് 438 കൊവിഡ് കേസുകൾ മാത്രം. കൊവിഡ് മൂലം ഒരു മരണം മാത്രമാണ് റഷ്യയിൽ റിപ്പോർട്ട് ചെയ്‌തത്. അതേ സമയം കൊവിഡിനെ പിടിച്ചു കെട്ടാനായെന്ന് റഷ്യൻ പ്രധാനമന്ത്രി വ്‌ളാഡിമിർ പുടിൻ അഭിപ്രായപ്പെടുകയും ചെയ്തു.
റഷ്യയിലെ കൊവിഡ് കേസുകൾ; വിവരങ്ങളുടെ ലോക്ക് ഡൗൺ? - ചൈന
റഷ്യയിലെ കൊവിഡ് കേസുകളുടെ എണ്ണത്തിലുള്ള കുറവാണ് സംശയത്തിന് ഇടവരുത്തിയത്.
റഷ്യയിലെ കൊവിഡ് കേസുകൾ; വിവരങ്ങളുടെ ലോക്ക് ഡൗൺ?
ജനുവരി 30ന് തന്നെ ചൈനയുമായുള്ള അതിർത്തികൾ അടച്ചെന്നും ക്വാറന്‍റൈൻ സോണുകൾ നേരത്തെ നിർമിച്ചിരുന്നെന്നും പുടിൻ കൂട്ടിച്ചേർത്തു. വിപുലമായ പരിശോധന സംവിധാനങ്ങളാണ് റഷ്യ വികസിപ്പിച്ചിട്ടുള്ളതെന്നും 1,56,000 പരിശോധനകൾ ഇതുവരെ നടത്തിയെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. എന്നാൽ റഷ്യ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതാണെന്നും വിവരങ്ങൾ മറച്ച് വെക്കുന്നതാണെന്നും വിമർശനം ഉയർന്നിട്ടുണ്ട്.