മോസ്കോ: കൊവിഡ് വാക്സിന്‍ പരീക്ഷണം ഫലപ്രദമെന്ന് റഷ്യ. സമാന രീതിയില്‍ മറ്റ് ചിലരും വാക്സിന്‍ വികസിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വാക്സിന് വിലകുറവായിരിക്കുമെന്നും റഷ്യ അവകാശപ്പെട്ടു. റഷ്യയില്‍ സ്പുഡ്നിക്ക് വി വാക്സിന്‍ സൗജന്യമായിരിക്കും. എന്നാല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡോസ് ഒന്നിന് പത്ത് ഡോളറും രണ്ട് ഡോസുകള്‍ക്ക് 20 ഡോളറിന് താഴെയും മാത്രമെ വിലവരികയുള്ളു എന്നും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ട് അഭിപ്രായപ്പെട്ടു. അടുത്ത വർഷം റഷ്യക്ക് പുറത്ത് ഒരു ബില്യൺ ഡോസ് വാക്സിൻ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫണ്ട് മേധാവി കിറിൽ ദിമിട്രീവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കൊവിഡ് വാക്സിന്‍ ഫലപ്രദമെന്ന് റഷ്യ; വിലകുറവെന്നും അറിയിപ്പ് - സ്പുടിനിക്ക് വി
അന്താരാഷ്ട്ര വിപണയില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വാക്സിന് വിലകുറവായിരിക്കുമെന്നും റഷ്യ അവകാശപ്പെട്ടു. റഷ്യയില്‍ സ്പുഡ്നിക്ക് വി വാക്സിന്‍ സൗജന്യമായിരിക്കും.
ഓഗസ്റ്റില്‍ വാക്സിന് അംഗീകാരം നല്‍കിയ നടപടി അന്താരാഷ്ട്ര തലത്തില്‍ എതിര്‍പ്പുകള്‍ക്ക് കാരണമായിരുന്നു. പതിനായിരകണക്കിന് ആളുകളില്‍ ഒരുമിച്ച് വാക്സിന്‍ പരീക്ഷിക്കുന്നത് ഗുണകരമല്ലെന്നും ആളുകളിലേക്ക് വ്യാപകമായി എത്തിക്കുന്നതിന് മുന്‍പ് സുരക്ഷ ഉറപ്പാക്കണമെന്നുമായിരുന്നു ആവശ്യം. 40,000 വോളന്റിയർമാർക്കിടയിൽ വിപുലമായി വാക്സിന്‍ വിതരണം നടത്താന്‍ സർക്കാർ അംഗീകാരം നല്‍കിയിട്ടുണ്ട്.
മെഡിക്കൽ തൊഴിലാളികൾ, അധ്യാപകർ തുടങ്ങിയ റിസ്ക് ഗ്രൂപ്പുകളിലെ ആളുകൾക്ക് ഇതിനകം വാക്സിന്‍ നല്‍കുമെന്ന് അറിയിച്ചു കഴിഞ്ഞു. നിരവധി ഉന്നത ഉദ്യോഗസ്ഥർ ഇതിനകം തന്നെ വാക്സിന്‍ എടുത്തിട്ടുണ്ട്. തന്‍റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് വാക്സിന്‍ നല്‍കിയ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമര്‍ പുട്ടിന്‍ എന്നാല്‍ സ്വയം കുത്തിവെപ്പെടുക്കാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് വാക്സിന്‍ എടുക്കാന്‍ കഴിയാതെ പോയതെന്നാണ് മെഡിക്കല്‍ സംഘത്തിന്‍റെ വിശദീകരണം.